കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്; കെ.​ജെ.​സ​ജി സെ​ക്ര​ട്ട​റി
Wednesday, June 22, 2022 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ.​ജെ. സ​ജി​യെ വീ​ണ്ടും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും മാ​ഹി​ന്‍ കോ​ളി​ക്ക​ര​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും നീ​ലേ​ശ്വ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. സു​രേ​ഷ്‌​കു​മാ​റി​നെ​യാ​ണ് അ​ഹ​മ്മ​ദ് ഷെ​രീ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ഹ​മ്മ​ദ് ഷെ​രീ​ഫ് 196 വോ​ട്ടും സു​രേ​ഷ്‌​കു​മാ​ര്‍ 103 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യി ആ​റാം​ത​വ​ണ​യാ​ണ് അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ദേ​വ​സ്യ മേ​ച്ചേ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി പി.​പി.​മു​സ്ത​ഫ, എ.​വി. ഹ​രി​ഹ​ര​സു​ത​ന്‍, സി. ​ഹം​സ പാ​ല​ക്കി, എ​ന്‍. ഗ​ണേ​ഷ് വ​ത്സ, എ.​എ. അ​സീ​സ്, ശി​ഹാ​ബ് ഉ​സ്മാ​ന്‍, തോ​മ​സ് കാ​നാ​ട്ട്, സി.​എ​ച്ച്. അ​ബ്ദു​ല്‍ റ​ഹിം, ബ​ഷീ​ര്‍ ക​നി​ല, സെ​ക്ര​ട്ട​റി​മാ​രാ​യി എം.​പി. സു​ബൈ​ര്‍, കെ.​ദി​നേ​ഷ്, കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ബി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കു​ഞ്ഞി​രാ​മ​ന്‍ ആ​കാ​ശ്, ടി.​എ അ​ന്‍​വ​ര്‍ സാ​ദ​ത്ത്, യു.​എ. അ​ബ്ദു​ല്‍ സ​ലീം, ടി.​ശ​ശീ​ധ​ര​ന്‍, കെ.​എം. കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പെ​രി​ങ്ങ​മ​ല രാ​മ​ച​ന്ദ്ര​ന്‍ (തി​രു​വ​ന്ത​പു​രം), എം.​കെ.​തോ​മ​സ് കു​ട്ടി (കോ​ട്ട​യം), സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ.​ഷാ​ജ​ഹാ​ന്‍ (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.