ഒ​രു തു​ള്ളി ഡീ​സ​ലി​ല്ല, കെ​എ​സ്ആ​ർ​ടി​സി വീ​ണ്ടും ക​ട്ട​പ്പു​റ​ത്തേ​ക്ക്
Wednesday, June 22, 2022 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡീ​സ​ൽ ക്ഷാ​മം കാ​ര​ണം ജി​ല്ല​യി​ലെ ര​ണ്ടു കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ ഇ​ന്ന​ലെ ബ​സു​ളൊ​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്നു രാ​വി​ലെ ആ​വ​ശ്യ​ത്തി​ന് ഡീ​സ​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ര​ണ്ടു ഡി​പ്പോ​ക​ളി​ലും സ​ർ​വീ​സ് മു​ട​ങ്ങും. കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ലാ​ണ് ഡീ​സ​ൽ​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​ന​കം ഡി​പ്പോ​യി​ൽ ആ​കെ എ​ത്തി​യ​ത് 4000 ലീ​റ്റ​ർ ഡീ​സ​ൽ മാ​ത്ര​മാ​ണ്. ഇ​വി​ടെ ഒ​രു ദി​വ​സം സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും ന​ട​ത്ത​ണ​മെ​ങ്കി​ൽ 4000 ലി​റ്റ​ർ ഡീ​സ​ലാ​ണ് വേ​ണ്ട​ത്. ഡീ​സ​ൽ ഇ​ല്ലാ​ത്ത​തു​കാ​ര​ണം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ ഒ​രു സ​ർ​വീ​സും ന​ട​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ള​ക്ഷ​ൻ തു​ക ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ പ​മ്പി​ൽ നി​ന്ന് ഡീ​സ​ൽ വാ​ങ്ങി​യ​തോ​ടെ ചി​ല സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു.
മ​ല​യോ​ര മേ​ഖ​ല​യി​ലും കാ​ഞ്ഞ​ങ്ങാ​ട്- കാ​സ​ർ​ഗോ​ഡ് കെ​എ​സ്ടി​പി റൂ​ട്ടി​ലും സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി. നി​ത്യേ​ന കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് എ​ളേ​രി​ത്ത​ട്ട് ഗ​വ.​കോ​ള​ജി​ലേ​ക്ക് മൂ​ന്നു സ​ർ​വീ​സു​ക​ളാ​ണ് രാ​വി​ലെ ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ ഇ​ന്ന​ലെ ഒ​രു ബ​സ് മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി ഡി​പ്പോ​യ്ക്ക് പു​റ​ത്ത് ഹാ​ൾ​ട്ട് ചെ​യ്യു​ന്ന 23 ബ​സു​ക​ളും ഡി​പ്പോ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന 22 ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ 300 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഹാ​ൾ​ട്ട് സ​ർ​വീ​സു​ക​ൾ മി​ക്ക​തും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഡി​പ്പോ​യി​ൽ എ​ത്തി​യ ഹാ​ൾ​ട്ട് സ​ർ​വീ​സു​ക​ളി​ൽ നി​ന്ന് ഡീ​സ​ൽ ഊ​റ്റി​യെ​ടു​ത്ത് ഡി​പ്പോ സ​ർ​വീ​സ് ബ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ക​ള​ക്ഷ​നി​ൽ നി​ന്ന് പ​ണം എ​ടു​ത്ത് ഡീ​സ​ൽ ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്താ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ മാ​നേ​ജ​ർ​ക്ക് നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ആ ​നി​ർ​ദ്ദേ​ശം ഇ​ന്ന​ലെ രാ​വി​ലെ ന​ട​പ്പി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ലെ​ന്നും ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ക​ള​ക്‌‌​ഷ​ൻ തു​ക ഉ​പ​യോ​ഗി​ച്ച് ഡീ​സ​ൽ വാ​ങ്ങി​യ​തെ​ന്നും അ​ഴ​ർ കു​റ്റ​പ്പെ​ടു​ത്തി. സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന​ത് കാ​ര​ണം ക​ള​ക്‌​ഷ​നി​ലും വ​ലി​യ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​രീ​തി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ ആ​റ​ര​ല​ക്ഷം രൂ​പ​യാ​ണ് നി​ത്യേ​ന ക​ള​ക്‌​ഷ​ൻ. ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ എ​ട്ടു ല​ക്ഷം രൂ​പ മാ​ത്ര​മേ ക​ള​ക്‌​ഷ​ൻ വ​ന്നു​ള്ളു. തി​ങ്ക​ളാ​ഴ്ച കൃ​ത്യ​മാ​യി ഓ​ടാ​ത്ത​തു​കാ​ര​ണം ക​ള​ക്‌​ഷ​നി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി.
കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ലും ഡീ​സ​ൽ ക്ഷാ​മം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ബ​സു​ക​ൾ കൃ​ത്യ​മാ​യി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ങ്കി​ൽ നി​ത്യേ​ന 6000 ലി​റ്റ​ർ ഡീ​സ​ൽ വേ​ണം. 18ന് ​രാ​ത്രി​യാ​ണ് 8000 ലീ​റ്റ​ർ ഡീ​സ​ൽ അ​വ​സാ​ന​മാ​യി എ​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ഇ​തു​വ​രെ ഡീ​സ​ൽ എ​ത്തി​യി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലേ​ക്ക് ഡി​പ്പോ​യി​ൽ 12,000 ലി​റ്റ​ർ ഡീ​സ​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സ് മു​ട​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​ണ്. നി​ല​വി​ൽ കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യ്ക്ക് ഡീ​സ​ൽ​വാ​ങ്ങി​യ ഇ​ന​ത്തി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ കു​ടി​ശി​ക​യു​ണ്ട് . ഇ​തി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം അ​ട​ച്ചാ​ൽ ഡീ​സ​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നാ​ണ് ഡീ​സ​ൽ വി​ത​ര​ണ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
നി​ല​വി​ൽ ഓ​രോ ഡി​പ്പോ​യും നേ​രി​ട്ടു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ഡീ​സ​ൽ വാ​ങ്ങി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കൃ​ത്യ സ​മ​യ​ത്ത് പ​ണം ന​ൽ​കി ഡീ​സ​ലി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡീ​സ​ല്‍ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ൽ നി​ല​വി​ൽ 66 ബ​സു​ക​ൾ 400 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ നി​ന്ന് നി​ത്യേ​ന ഏ​ക​ദേ​ശം 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​രു​മാ​നം.