യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ജി​ല്ലാ​സ​മ്മേ​ള​നം ന​ട​ത്തി
Friday, June 24, 2022 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ഇ​ന്ത്യ​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം വെ​ള്ള​രി​ക്കു​ണ്ട് വീ​ന​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ഭ​യ്ക്കെ​തി​രെ​യും ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ​യു​മു​ള്ള കു​പ്ര​ചാ​ര​ണ​ങ്ങ​ൾ, അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ങ്ങ​ൾ കൃ​ഷി​നാ​ശ​ങ്ങ​ൾ ഇ​വ​യെ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ബ​ഫ​ർ സോ​ൺ പി​ൻ വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ.​കു​ര്യാ​ക്കോ​സ് കൂ​റു​മ​റ്റ​ത്തി​ൽ, ഫാ.​സാം ടി.​സാ​മു​വ​ൽ, പാ​സ്റ്റ​ർ സ​ന്തോ​ഷ് മാ​ത്യു, പാ​സ്റ്റ​ർ എ.​വി.​തോ​മ​സ്, ഫാ.​ഫ്രാ​ൻ​സി​സ് ക​ന​ക​പ്പ​ള്ളി, ബ്ര​ദ​ർ ജ​സ്റ്റി​ൻ ഇ​ട​യ​ണി​ക്കാ​ട്ട് പ്ര​സം​ഗി​ച്ചു. ബെ​ന്നി ആ​ന്‍റ​ണി, ജോ​ഷ്ജോ ലൂ​യി​സ്, പാ​സ്റ്റ​ർ ജ​യ്മോ​ൽ ലൂ​ക്കോ​സ്, കെ.​ജെ.​ജോ​യി, ബെ​ന്നി, ലോ​റ​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.