നാ​ളി​കേ​ര സം​ഭ​ര​ണം: സ​ര്‍​ക്കാ​രി​ന്‍റെ അ​ന​ങ്ങാ​പ്പാ​റ ന​യം അ​വ​സാ​നി​പ്പി​ക്ക​ണം-ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Thursday, June 30, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം നാ​ളി​കേ​രം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​ത്ത​ക​ര്‍​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഏ​റെ​ക്കു​റെ നി​ഷ്‌​ക്രി​യ​മാ​യി നോ​ക്കി​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യ​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ടി​റ്റോ ജോ​സ​ഫും പ​റ​ഞ്ഞു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പാ​ഴ്‌​വാ​ക്കാ​യി. പേ​രി​നു​മാ​ത്രം ര​ണ്ടോ മൂ​ന്നോ സം​ഘ​ങ്ങ​ള്‍ വ​ഴി സം​ഭ​രി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. കേ​ര​ഫെ​ഡ് സം​ഭ​രി​ച്ചി​രു​ന്ന​ത് നാ​ഫെ​ഡി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ മൂ​ലം നി​ല​ച്ചു.
പ​ക​രം ഏ​ജ​ന്‍​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നോ മാ​ര്‍​ക്ക​റ്റ് ഫെ​ഡി​ന്‍റെ കീ​ഴി​ല്‍ കൂ​ടു​ത​ല്‍ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച് തേ​ങ്ങ സം​ഭ​രി​ക്കു​ന്ന​തി​നോ ഉ​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ​യോ കൃ​ഷി വ​കു​പ്പി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. സം​ഭ​രി​ക്കു​ന്ന തേ​ങ്ങ​യു​ടെ വി​ല ഉ​ട​ന്‍​ത​ന്നെ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​നി​യും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.