വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, August 18, 2022 10:14 PM IST
ആ​ദൂ​ർ: കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് മു​സാ​മി​ൻ (14) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​വു​പോ​ലെ സു​ഹൃ​ത്തി​നൊ​പ്പം സ്കൂ​ളി​ൽ പോ​യ​താ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി സ്കൂ​ളി​ൽ ഹാ​ജ​രാ​യി​ല്ലെ​ന്ന് അ​റി​ഞ്ഞു.

പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ദൂ​ർ സ്കൂ​ളി​ന് അ​ല്പം മാ​റി​യു​ള്ള ചാ​ലി​ന് സ​മീ​പം യൂ​ണി​ഫോ​മും ബാ​ഗും തൂ​ക്കി​യി​ട്ട​താ​യി ക​ണ്ടു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യും രാ​ത്രി പ​ത്തോ​ടെ മൃ​ത​ദേ​ഹം വെ​ള്ള​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ദൂ​ർ ചു​ക്കു​വ​ള​പ്പി​ലെ മു​ഹ​മ്മ​ദ്കു​ഞ്ഞി-​മും​താ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ൻ​സൂ​ർ, മു​ബാ​ഷി​ർ, ഫാ​ത്തി​മ.