ബം​ഗാ​ളി​ലെ ച​രി​ത്രം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കും: സാ​ബി​ർ എ​സ്.​ഗ​ഫാ​ർ
Sunday, April 21, 2019 2:48 AM IST
ക​ല്യോ​ട്ട്: മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ലം അ​ധി​കാ​രം കൈ​യാ​ളി​യ പ​ശ്ചി​മബം​ഗാ​ളി​ൽ സി​പി​എം ത​ക​ർ​ന്ന​ടി​ഞ്ഞ​ത് അ​ക്ര​മരാ​ഷ്ട്രീ​യം മൂ​ല​മാ​ണെ​ന്നും അ​തേഗ​തി​യാ​ണ് കേ​ര​ള​ത്തി​ലും സി​പി​എ​മ്മി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് സാ​ബി​ർ എ​സ്. ഗ​ഫാ​ർ. ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ പു​തി​യ വ​സ​തി​യി​ൽ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ൽ യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​റി​നൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​യ, രാ​ഷ്ട്രീ​യ ഫാ​സി​സ​ങ്ങ​ൾ​ക്കെ​തി​രെ വി​ധി​യെ​ഴു​താ​നു​ള്ള അ​വ​സ​ര​മാ​യി തെര​ഞ്ഞെ​ടു​പ്പി​നെ ജനം കാ​ണു​മെ​ന്നും സി​പി​എ​മ്മി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ച​ടി ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.