വായനാദിനമാഘോഷിച്ച് ജില്ല
Thursday, June 20, 2019 6:04 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റേ​യും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു നി​ർ​വ​ഹി​ച്ചു.
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ന്‍, എ​സ്എ​സ്എ ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​പി. വേ​ണു​ഗോ​പാ​ല്‍, കാ​സ​ര്‍​ഗോ​ഡ് ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് കെ. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഗീ​ത ജി. ​തോ​പ്പി​ല്‍, എ​ഇ​ഒ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ഡ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പി.​കെ. സു​രേ​ഷ്, പൊ​തു​വി​ദ്യാ​ഭ്യാ​സ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​വി.​കെ. പ​ന​യാ​ല്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​ദാ​മോ​ദ​ര​ന്‍, എം.​എ. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​നാ​ വാ​രാ​ച​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും പു​സ്ത​ക​താ​ല​വു​മാ​യാ​ണ് സ്കൂ​ളി​ലെ​ത്തി​യ​ത്.
സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് എ​ല്ലാ​വ​രും ഓ​രോ പു​സ്ത​കം സം​ഭാ​വ​ന ചെ​യ്തു. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​യ​ന മ​ത്സ​രം, ക്വി​സ്, ക​ട​ങ്ക​ഥ മ​ത്സ​രം, പു​സ്ത​ക​പ​രി​ച​യം, തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.
പ​രി​പാ​ടി​ക​ൾ​ക്ക് മു​ഖ്യാ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ജി​ബി സെ​ബാ​സ്റ്റ്യ​ൻ, സ്റ്റെ​ഫി അ​ഗ​സ്റ്റി​ൻ, ഇ​ന്ദു ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ നാ​ട​ൻ​പാ​ട്ട്, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.
മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​ന​വാ​രാ​ച​ര​ണം മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബൈ​ജു എ​ടാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​ജ​യ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ളു​ടെ ക​വി​താ​ലാ​പ​നം, ന​ല്ല വാ​യ​ന, വാ​യ​ന​ദി​ന പ്ര​തി​ജ്ഞ, പു​സ്ത​ക വി​ത​ര​ണം, എ​ന്നി​വ ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ബി​ജു പി. ​ജോ​സ​ഫ്, രാ​ജു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി, വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "സ​ർ​ഗ വ​സ​ന്തം' വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ളി​ൽ, പു​സ്ത​ക താ​ല​പ്പൊ​ലി, എ​ന്‍റെ വി​ദ്യാ​ല​യ​ത്തി​നു എ​ന്‍റെ പു​സ്ത​കം, പു​സ്ത​ക വ​സ​ന്തം, സാ​ഹി​ത്യ​കാ​ര​ൻ​മാ​രെ അ​റി​യു​ക, പ​ത്ര​വാ​ർ​ത്ത ക്വി​സ്, ന​ല്ല വാ​യ​ന മ​ധു​രം മ​ല​യാ​ളം തു​ട​ങ്ങി വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കും.
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്തി. വാ​യ​നാ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​സം​ബ്ലി​യി​ൽ വാ​യ​നാ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സി​ക്കു​ട്ടി ജോ​ൺ ന​ൽ​കി.
തു​ട​ർ​ന്ന് രാ​മാ​യ​ണം-​ബൈ​ബി​ൾ-​ഖു​റാ​ൻ പാ​രാ​യ​ണ​ങ്ങ​ൾ കു​ട്ടി​ക​ൾ ന​ട​ത്തി പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​ന​വും കു​ട്ടി​ക​ളു​ടെ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് വാ​യ​നാ മ​ൽ​സ​ര​ങ്ങ​ൾ പോ​സ്റ്റ​ർ ര​ച​ന തു​ട​ങ്ങി​യ മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണം ശാ​സ്ത്ര സാ​ഹി​ത്യ​കാ​ര​ൻ പി.​പി.​കെ. പൊ​തു​വാ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​യു. സു​മ​തി, എം. ​മി​നി, എം.​ടി.​പി. ഷ​ഹീ​ദ്, എം. ​ഷ​ഹീ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​ദ്യാ​രം​ഗം സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും ന​ട​ന്നു.
കാ​ഞ്ഞ​ങ്ങാ​ട്: പി.​എ​ൻ. പ​ണി​ക്ക​ർ ദേ​ശീ​യ വാ​യ​ന​ദി​ന മാ​സാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​റ​ക്ക​ളാ​യി പി.​എ​ൻ. പ​ണി​ക്ക​ർ സൗ​ഹൃ​ദ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ചെ​യ്തു.​കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ അ​ത്ത​വ​ർ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ൻ​ഫെ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ദ​യ​മം​ഗ​ലം സു​കു​മാ​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​സു​കു​മാ​ര​ൻ, ഡോ. ​വി​ഷ്ണു ദാ​മോ​ദ​ര​ൻ, അ​ഖി​ൽ വ​ർ​ഗീ​സ്, ദേ​വ​പ്ര​ഭ ര​മേ​ശ്, കാ​വു​ങ്കാ​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കാ​സ​ര്‍​ഗോ​ഡ്: വാ​യ​ന ദി​ന​ത്തി​ല്‍ ഉ​ളി‍​യ​ത്ത​ടു​ക്ക ജ​യ്മാ​ത സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി. ​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, അ​മ്മ മ​ല​യാ​ളം അ​ക്ഷ​ര സ​ദ​സ്സ്, വാ​യ​ന മ​ത്സ​രം ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബെ​റ്റ്സി മു​ള​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​നി​ല്‍ തോ​മ​സ്, ശ്രീ​കാ​ന്ത്, സി​സ്റ്റ​ര്‍ ഡി​വി​ന, മോ​ഹ​ന​ന്‍, രാ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.