കെ​എ​സ്ടി​എ ജി​ല്ലാ മാ​ര്‍​ച്ചും ധ​ര്‍​ണ​യും 20ന്
Thursday, July 18, 2019 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്:​ കെ​എ​സ്ടി​എ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് 20ന് ​ജി​ല്ലാ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. രാ​വി​ലെ 10.30ന് ​വി​ദ്യാ​ന​ഗ​ര്‍ ഗ​വ.​കോ​ളജ് പ​രി​സ​ര​ത്തു​നി​ന്ന് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും.
ബി. ​സി. റോ​ഡ് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ഘ​വ​ന്‍, ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ദി​ലീ​പ്കു​മാ​ര്‍, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം സി.​ശാ​ന്ത​കു​മാ​രി, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം കെ.​ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.