ബി​ജെ​പി പ്ര​വേ​ശ​നം രാ​ഷ്ട്രീ​യ​ത്തി​ലെ പു​ന​ര്‍​ജ​ന്മം: അ​ബ്ദു​ള്ള​ക്കു​ട്ടി
Thursday, July 18, 2019 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: മോ​ദി​യു​ടെ വി​ക​സ​ന​കാ​ഴ്ച​പ്പാ​ടു​ക​ളെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ല്‍ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളി​ല്‍നി​ന്ന് പ​ടി​യ​ട​ച്ച് പി​ണ്ഡം വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ പു​ന​ര്‍​ജ​ന്മ​മാ​ണ് ബി​ജെ​പി പ്ര​വേ​ശ​ന​മെ​ന്ന് മു​ന്‍ എം​പി എ​.പി.​അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​മോ​ര്‍​ച്ച ജി​ല്ലാ ത​ല അം​ഗ​ത്വ​വി​ത​ര​ണ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​വി.​മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​മീ​ള സി.​നാ​യ്ക്, വി.​ബാ​ല​കൃ​ഷ്ണ​ഷെ​ട്ടി, ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍, കെ.​ശ്രീ​കാ​ന്ത്, എ.​വേ​ലാ​യു​ധ​ന്‍, ഡാ​നി​യേ​ല്‍, അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.