കെ​ട്ടി​ട​നി​ര്‍​മാ​ണ അ​നു​മ​തി: ജി​ല്ലാ അ​ദാ​ല​ത്ത് 26, 27 തീ​യ​തി​ക​ളി​ൽ
Friday, July 19, 2019 1:30 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ അ​നു​മ​തി, കെ​ട്ടി​ട​നി​ര്‍​മാ​ണ ക്ര​മ​വ​ത്ക​ര​ണ അ​നു​മ​തി, ഒ​ക്കുപ​ന്‍​സി/​കെ​ട്ടി​ട ന​മ്പ​ര്‍ എ​ന്നി​വ​യ്ക്കാ​യി ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി സ്വീ​ക​രി​ച്ച് 31ന​കം തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ല്‍ അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
ജി​ല്ല​യി​ല്‍ ഈ ​മാ​സം 15 വ​രെ ല​ഭി​ച്ച​തും തീ​ര്‍​പ്പാ​ക്കാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​തു​മാ​യ 94 കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി അ​പേ​ക്ഷ​ക​ളും 44 കെ​ട്ടി​ട ക്ര​മ​വ​ത്ക​ര​ണാ​നു​മ​തി അ​പേ​ക്ഷ​ക​ളും 78 ഒ​ക്കുപ​ന്‍​സി/​കെ​ട്ടി​ട​ന​മ്പ​ര്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ആ​യി​രു​ന്നു. ഇ​ത്ത​രം അ​പേ​ക്ഷ​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണാ​നു​മ​തി അ​പേ​ക്ഷ​ക​ളി​ല്‍ 835 എ​ണ്ണ​വും കെ​ട്ടി​ട ക്ര​മ​വ​ത്ക​ര​ണാ​നു​മ​തി അ​പേ​ക്ഷ​ക​ളി​ല്‍ 205 എ​ണ്ണ​വും ഒ​ക്കുപ​ന്‍​സി/​കെ​ട്ടി​ട ന​മ്പ​ര്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ 645 എ​ണ്ണ​വും ഉ​ള്‍​പ്പെ​ടെ 1685 അ​പേ​ക്ഷ​ക​ള്‍ ഇ​തി​നോ​ട​കം ത​ന്നെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ണ്ട്.
അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ല​ഭ്യ​മാ​യ 25 അ​പേ​ക്ഷ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​തെ ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26നു ​രാ​വി​ലെ പ​ത്തു മു​ത​ല്‍ അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തും.
അ​ജാ​നൂ​ര്‍, ബ​ളാ​ല്‍, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, ഈ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ര്‍-​ചീ​മേ​നി, ക​ള്ളാ​ര്‍, പ​ട​ന്ന, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, തൃ​ക്ക​രി​പ്പൂ​ര്‍, വെ​സ്റ്റ് എ​ളേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ബാ​ക്കി​യു​ള്ള 83 അ​പേ​ക്ഷ​ക​ളി​ലാ​യി​രി​ക്കും അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ക്കു​ക.
കാ​റ​ഡു​ക്ക, കു​മ്പ​ഡാ​ജെ, കു​മ്പ​ള, മ​ധൂ​ര്‍, മം​ഗ​ല്‍​പ്പാ​ടി, മ​ഞ്ചേ​ശ്വ​രം, മീ​ഞ്ച, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മു​ളി​യാ​ര്‍, പൈ​വ​ളി​ഗെ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ബാ​ക്കി​യു​ള്ള 133 അ​പേ​ക്ഷ​ക​ളി​ല്‍ 27ന് ​രാ​വി​ലെ 10 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ഡി​പി​സി ഹാ​ളി​ലാ​യി​രി​ക്കും അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ക.