ക​ള​ക്ട​റെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ത്യ​ഗ്ര​ഹം 25ന്
Friday, July 19, 2019 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ അ​പ​ഹ​സി​ക്കു​ന്ന​താ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​നെ ത​ത്‌സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി 25ന് ​രാ​വി​ലെ പ​ത്തി​നു ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ സ​ത്യഗ്ര​ഹം ന​ട​ത്തും. ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രും സു​പ്രീം​കോ​ട​തി​യും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ നി​രോ​ധി​ച്ചി​ട്ടും അ​തി​ന് വി​രു​ദ്ധ​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്ന ജി​ല്ലാ ക​ള​ക്ട​റെ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ല്‍ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ കെ​ട്ടു​ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ല​യി​രു​ത്തി അ​പ​ഹ​സി​ക്കു​ന്ന​ത് ഏ​തു ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി പ്ര​സി​ഡ​ന്‍റ് മു​നീ​സ അ​ന്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കൊ​ട്ട​ൻ, കെ.​ച​ന്ദ്രാ​വ​തി, ര​വീ​ന്ദ്ര​ൻ ക​യ്യൂ​ർ, പ്രേ​മ​ച​ന്ദ്ര​ൻ ചോ​ന്പാ​ല, സി.​വി.​ന​ളി​നി, ഗോ​വി​ന്ദ​ൻ ക​യ്യൂ​ർ, പി.​ജെ.​ആ​ന്‍റ​ണി, റെ​സി ബാ​ബു, രാ​മ​കൃ​ഷ്ണ​ൻ വാ​ണി​യ​ന്പാ​റ, എം.​കെ.​കെ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ശി​വ​കു​മാ​ർ എ​ൻ​മ​ക​ജെ, അ​ബ്ദു​ൾ ഖാ​ദ​ർ ച​ട്ട​ഞ്ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.