വ​ഴി​യേ​ത്; കു​ഴി​യേ​ത്
Monday, July 22, 2019 1:39 AM IST
ബ​ദി​യ​ഡു​ക്ക: ചെ​ര്‍​ക്ക​ള-ബ​ദി​യ​ഡു​ക്ക റോ​ഡ് നി​റ​യെ ച​തി കു​ഴി​ക​ള്‍. യാ​ത്ര ദു​രി​ത​വു​മാ​യി വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്ങി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി വയ്ക്കു​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
ഇ​ത് സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. ചെ​ര്‍​ക്ക​ള മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ റോ​ഡ് മെ​ക്കാ​ഡം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ​നാ​ളി​ത് വ​രെ​യാ​യി റോ​ഡി​ലെ കു​ഴി​പോ​ലും മ​ണ്ണി​ട്ട് നി​ക​ത്താ​ന്‍ ക​രാ​റു​കാ​ര​നോ അ​ധി​കൃ​ത​രോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.
റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് മൂ​ലം ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്നു. മാ​ത്ര​വു​മ​ല്ല റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട പാ​താ​ള കു​ഴി​യി​ല്‍ വീ​ണ് വാ​ഹ​ന​ത്തി​ന് കേ​ട് പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.
കു​ഴി​ക​ള​ട​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ജ​ന​കീ​യ സ​മ​ര സ​മി​തി രൂ​പീ​ക​രി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്ന​റി​യി​ച്ചു.