എ​ര​ഞ്ഞോ​ളി പു​ഴ​യി​ൽ ചാ​ടി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Wednesday, July 24, 2019 1:21 AM IST
ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ദൃ​ക്സാ​ക്ഷി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ എ​ര​ഞ്ഞോ​ളി സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തൊ​ന്പ​തു​കാ​ര​നെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ന് ​വീ​ട്ടി​ൽ​നി​ന്നുപോ​യ ഇ​യാ​ൾ പി​ന്നെ തി​രി​ച്ചു​വ​ന്നി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.