മരം കടപുഴകി ചാഞ്ഞു ; റെയിൽവേ ഗേറ്റ് ഒന്പത് മണിക്കൂർ അടച്ചിട്ടു
Wednesday, August 14, 2019 1:24 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ന​ത്ത​മ​ഴ​യി​ൽ ക​നം​തൂ​ങ്ങി​യ മ​രം ക​ട​പു​ഴ​കി​യു​ള്ള ഭീ​ഷ​ണി​യി​ൽ പ്ര​ധാ​ന​പാ​ത​യി​ലെ ബീ​രി​ച്ചേ​രി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി​യു​ള്ള ഗ​താ​ഗ​തം പ​ക​ൽ മു​ഴു​വ​ൻ നി​ർ​ത്തി​വ​ച്ചു.
പ​യ്യ​ന്നൂ​ർ-​തൃ​ക്ക​രി​പ്പൂ​ർ റോ​ഡി​ലെ ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ന് തെ​ക്കു​ഭാ​ഗ​ത്തെ ​മ​ര​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ റോ​ഡി​ലേ​ക്കു ചാ​ഞ്ഞുഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്. റെ​യി​ൽ​വേ ഗേ​റ്റി​ലൂ​ടെ ക​ട​ക്കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​നും ഭീ​ഷ​ണി​യാ​യ​തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും മു​ൻ​കൈ​യെ​ടു​ത്തു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ട്ടു.
വി​വ​ര​മ​റി​ഞ്ഞു ന​ട​ക്കാ​വി​ൽ നി​ന്ന് അ​ഗ്‌​നി​ ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്ന് സേ​നാം​ഗങ്ങ​ളും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​മെ​ത്തി ഒ​രു​മി​ച്ച് ക്ര​മീ​ക​ര​ങ്ങ​ൾ ന​ട​ത്തി. വ​ള​രെ ഉ​യ​ര​ത്തി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​മാ​യ​തി​നാ​ൽ ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് മ​രം മു​റി​ച്ചു ക​ഷ​ണ​മാ​ക്കാ​ൻ വി​ദ​ഗ്ധ​നാ​യ തൊ​ഴി​ലാ​ളി​യും ചേ​ർ​ന്ന് ഒ​ന്പ​ത് മ​ണി​ക്കൂ​റി​ന്‍റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.
11 കെ​വി വൈ​ദ്യു​തലൈ​നും ത്രീ​ഫേ​സ് ലൈ​നും ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് മ​ര​ത്തി​ന്‍റെ ചാ​ഞ്ഞുനി​ൽ​പ്പ് എ​ന്ന​തി​നാ​ൽ തൂ​ണു​ക​ളും മ​റ്റും സം​ര​ക്ഷി​ച്ചു മ​രം മു​റി​ച്ചു​നീ​ക്കു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു.
ബ​സു​ൾ​പ്പെ​ടെ ബീ​രി​ച്ചേ​രി വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ള​മ്പ​ച്ചി രാ​മ​വി​ല്യം ഗേ​റ്റ് വ​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ പ​രി​സ​ര​ത്ത് അ​പ​ക​ട​നി​ല​യി​ലു​ള്ള ത​ണ​ൽ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​വ​ർ​സി​യ​ർ എം.​പി. സ​ജി​ത്ത് അ​റി​യി​ച്ചു.