കോ​ള​നി​ക​ളി​ലേ​ക്ക് ഇ​നി അ​ക്ഷ​ര​യാ​ത്ര
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ് : ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന കോ​ള​നി സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ള​നി​ക​ളി​ലേ​ക്ക് അ​ക്ഷ​ര​യാ​ത്ര ന​ട​ത്തു​ന്നു. ഈ ​മാ​സം 31 വ​രെ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ക.

ജി​ല്ല​യി​ല്‍ 62 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ലേ​ക്കാ​ണ് അ​ക്ഷ​ര​യാ​ത്ര ന​ട​ത്തു​ന്ന​ത്. പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ ജ​ന​കീ​യ​മാ​ക്കു​ക​യും സാ​മൂ​ഹി​ക സാ​ക്ഷ​ര​താ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും പ​ഠി​താ​ക്ക​ളെ പ​ത്താംക്ലാസ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​ണ് ല​ക്ഷ്യം. അ​ക്ഷ​ര​യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി കോ​ള​നി​യി​ല്‍ കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍ നി​ർ​വ​ഹി​ച്ചു.

ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ്ര​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഷാ​ജു ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഗോ​പാ​ല​ന്‍, അം​ഗ​ങ്ങ​ളാ​യ എ​ച്ച്. ശ​ങ്ക​ര​ന്‍, കെ. ​ഉ​മാ​വ​തി, ഓ​മ​ന ര​വീ​ന്ദ്ര​ന്‍, പി.​വി. ശാ​സ്ത പ്ര​സാ​ദ്, എ​ച്ച്. മ​നോ​ജ്, എ. ​ത​ങ്ക​മ​ണി, പി.​കെ. കൃ​ഷ്ണ​വേ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.