ആ​ർ​ട്ട് ഗ്യാ​ല​റി​യി​ലെ വ​രു​മാ​നം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്
Monday, August 19, 2019 5:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് ജെ​ന്നീ​സ് ആ​ർ​ട്ട് ഗ്യാ​ല​റി​യി​ലെ വ​രു​മാ​നം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്കി മാ​തൃ​ക​യാ​വു​ക​യാ​ണ് ആ​ർ​ട്ട് ഗ്യാ​ല​റി ഉ​ട​മ ജെ​ന്നി ജോ​സ​ഫ്.
പ​ട​ന്ന​ക്കാ​ട് തോ​ട്ടം പ​രി​സ​ര​ത്തെ ജെ​ന്നീ​സ് ആ​ർ​ട്ട് ഗ്യാ​ല​റി​യാ​ണ് വ​രു​മാ​നം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് മാ​റ്റി​വ​യ്ക്കു​ന്ന​ത്.
ജെ​ന്നി ജോ​സ​ഫ് ന​ട​ത്തി​വ​രു​ന്ന ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ പ്ര​വേ​ശ​ന ഫീ​സാ​യി വാ​ങ്ങു​ന്ന അ​ഞ്ചു​രൂ​പ​യുംപ​ഴ​യ മൂ​ല്യ​വ​ത്താ​യ സാ​ധ​ന​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന തു​ക​യാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് മ​ാറ്റി​വ​യ്ക്കു​ന്ന​ത്. ഇ​പ്രാ​വ​ശ്യ​ത്തെ തു​ക തൈ​ക്ക​ട​പ്പു​റ​ത്തെ സി.​കെ. സ​ക്ക​റി​യ-​ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് വ​യ​സ്സു​ള്ള കു​ഞ്ഞി​ന് ചി​കി​ത്സാ​ർ​ത്ഥം ജെ​ന്നി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ ടോ​മി മാ​ക്കി​ൽ കൈ​മാ​റി.