വൈ​എം​സി​എ​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷത്തിനു തുടക്കം
Tuesday, August 20, 2019 1:16 AM IST
ചി​റ്റാ​രി​ക്കാ​ൽ: വൈ​എം​സി​എ​യു​ടെ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​എം​സി​എ ദേ​ശീ​യാ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ധു​നി​ക​ലോ​കം നേ​രി​ടു​ന്ന മൂ​ല്യ​ച്യു​തി​ക്ക് പ്രാ​ർ​ത്ഥ​ന​യി​ലും ധാ​ർ​മി​ക​ത​യി​ലും അ​ടി​യു​റ​ച്ച യു​വ​സ​മൂ​ഹം വ​ള​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേഹം പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം കാ​സ​ർ​ഗോ​ഡ് സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മാ​നു​വ​ൽ കു​റി​ച്ചി​ത്താ​നം നി​ർ​വ​ഹി​ച്ചു.
ടി.​എം. ജോ​സ് ത​യ്യി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജോ​ളി ഇ​ല​ഞ്ഞി​മ​റ്റം, ജ​യ്സ​ൺ മു​ക​ളേ​ൽ, ഷി​ജി​ത്ത് കു​ഴു​വേ​ലി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ​ണ​വും ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ കേ​ര​ള റീ​ജ​ൺ കോ​ർ ക​മ്മ​ിറ്റി​യം​ഗം ഡോ. ​കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ക്സ് ജോം ​സ്വാ​ഗ​ത​വും ബി​നോ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.