33.38 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി
Wednesday, August 21, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ള്‍​ക്ക് ചി​റ​കേ​കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 33.38 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ​ത​ല സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി.
12 ചെ​റു​കി​ട ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍, ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ 21 പ​ദ്ധ​തി​ക​ള്‍, ജ​ല​സേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 പ​ദ്ധ​തി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ട് പ​ദ്ധ​തി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ട് പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടെ 53 പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഭ​ര​ണാ​നു​മ​തി ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ ക​ണ്‍​വീ​ന​റും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അം​ഗ​ങ്ങ​ളു​മാ​യി​ട്ടു​ള്ള ക​മ്മി​റ്റി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ചി​രു​ന്നു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ മേ​ഖ​ല​ക​ളെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ച് ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ഇ​വ​യെ​ല്ലാം.
260 ല​ക്ഷം രൂ​പ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​ത്തൂ​ര്‍ പു​ഴ​യി​ലു​ള്ള കൊ​ട്ടോ​ടി പാ​ല​ത്തി​നാ​യും ചാ​ലി​ങ്കാ​ല്‍ ബെ​ള്ളി​ക്കോ​ത്ത് റോ​ഡി​നാ​യി നാ​ലു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഹൊ​സ്ദു​ര്‍​ഗ് ക​ടി​ഞ്ഞി​മൂ​ല-​അ​ഴി​ത്ത​ല കോ​സ്റ്റ​ല്‍ റോ​ഡ് 95 ല​ക്ഷം കു​റി​ച്ചി പ​ള്ള, മാ​ണി​മു​ണ്ട റോ​ഡ് അ​ഞ്ച് കോ​ടി രൂ​പ, ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍ എ​ച്ച്എ​സ്എ​സ് കെ​ട്ടി​ട​ത്തി​ന് 1.30 കോ​ടി, ആ​ലം​പാ​ടി ഹൈ​സ്‌​കൂ​ള്‍ എ​ല്‍​പി വി​ഭാ​ഗം കെ​ട്ടി​ട നി​ര്‍​മാ​ണം 1.10 കോ​ടി, അ​മ്പാ​ര്‍-​ചെ​റു​കോ​ളി റോ​ഡി​ന് 58 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ക്കും. തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​വ്വാ​യി-​ഉ​ളി​യം ക​ട​വ് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്, പ​ള്ള​ത്ത​ടു​ക്ക പാ​ലം എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കും അം​ഗീ​കാ​ര​മാ​യി.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ര​ങ്ക​യം റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്ക​ല്‍ ചെ​ക്ക് ഡാം, ​പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രി​ച്ചേ​രി റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്, മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ പൈ ​കോ​ള​ജി​ലെ സോ​ളാ​ര്‍ പ​ദ്ധ​തി, തു​ട​ങ്ങി​യ​വ​ക്കു​ള്ള സ​ര്‍​വേ-​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ശ​ന്‍, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.