അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തി നാ​യ്ക്ക​യ​ത്തെ മ​ണ്ണി​ടി​ച്ചി​ൽ
Thursday, August 22, 2019 1:16 AM IST
പ​ര​പ്പ: ക​ന​ത്ത​മ​ഴ​യി​ല്‍ ര​ണ്ടാ​ഴ്ച മു​ന്‍​പ് ഒ​ട​യം​ചാ​ല്‍-​ചെ​റു​പു​ഴ ജി​ല്ലാ മേ​ജ​ര്‍ റോ​ഡി​ല്‍ നാ​യ്ക്ക​യ​ത്ത് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ദി​വ​സ​വും താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

പൊ​തു​വെ വീ​തി​കു​റ​ഞ്ഞ ഈ ​റോ​ഡി​ൽ രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന ക​ല്ലും മ​ണ്ണും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ത​ല​നാ​രി​ഴയ്​ക്കാ​ണ് അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

മ​ണ്ണി​ടി​ഞ്ഞു വീ​ണി​ട്ട് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.