പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ടഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു
Saturday, August 24, 2019 1:20 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ര​ണ്ടു ച​ര​ക്ക് ലോ​റി​ക​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത ലോ​റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം കാ​ൽ​ന​ട പോ​ലും ഇ​ല്ലാ​താ​ക്കി​യാ​ണ് പോ​ലീ​സ് ലോ​റി പാ​ർ​ക്ക് ചെ​യ്ത​ത്. ഇ​തുമൂ​ലം തെ​രു റോ​ഡ് വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​ക്കൂടി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും ഈ ​ര​ണ്ടു ലോ​റി​ക​ളും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. പോ​ലീ​സ് അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം.