ഉ​മ്മ​ൻ​ ചാ​ണ്ടി നാ​ളെ ജി​ല്ല​യി​ൽ; എംപി ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിക്കും
Sunday, August 25, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും.
രാ​വി​ലെ എ​ട്ട​ര​യ്ക്ക് ചെ​ർ​ക്ക​ള​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, പ​ത്തു​മ​ണി​ക്ക് ഉ​പ്പ​ള​യി​ൽ യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ എ​ന്നീ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് പെ​രി​യ ക​ല്യോ​ട്ട് കൊ​ല​ചെ​യ്യ​പ്പെ​ട്ട ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും അ​ന്ത്യ​വി​ശ്ര​മ​സ്ഥാ​ന​ത്ത് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച സ്മൃ​തി​മ​ണ്ഡ​പം നാ​ടി​ന് സ​മ​ർ​പ്പി​ക്കും.
രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യും യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.
കാ​സ​ർ​ഗോ​ഡ്: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ ചെ​ർ​ക്ക​ള​യി​ലെ വാ​ട​ക​വീ​ടി​നോ​ട​നു​ബ​ന്ധി​ച്ച് തു​ട​ങ്ങു​ന്ന എം​പി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ട​ര​യ്ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തും കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ക​ഴി​വ​തും വേ​ഗ​ത്തി​ൽ തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​പി അ​റി​യി​ച്ചു.