"പാ​ട്ടി​ലാ​ക്കാം സു​ര​ക്ഷ' സം​ഗീ​ത യാ​ത്ര സ​മാ​പി​ച്ചു
Saturday, September 14, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്ക് കാ​സ​ർഗോ​ഡ്, ല​യ​ൺ​സ് ക്ല​ബ് കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​ർ​ന്ന സം​ഗീ​ത യാ​ത്ര സ​മാ​പി​ച്ചു.​വ​ർ​ധി​ച്ചു വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ​യും പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ചെ​ർ​ക്ക​ള, ബോ​വി​ക്കാ​നം, മു​ള്ളേ​രി​യ, സീ​താം​ഗോ​ളി ,കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് കാ​സ​ർ​ഗോ​ഡ് ബ​സ് സ്റ്റാ​ൻഡിൽ സ​മാ​പി​ച്ചു.​
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​സ​ർഗോ​ഡ് എം​എ​ൽഎ ​എ​ൻ​.എ. നെ​ല്ലി​ക്കു​ന്ന്, അ​ഡി​ഷ​ണ​ൽ എ​സ്‌പി പി. ​ബി. ​പ്ര​ശോ​ഭ്, മു​ള്ളേ​രി​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ന​മ്പ്യാ​ർ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്രേം​സ​ദ​ൻ, വി. അ​നി​ൽ​കു​മാ​ർ,​രാ​ജീ​വ​ൻ വ​ലി​യവ​ള​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് ഐ​പിഎ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും ട്രോ​മാ​കെ​യ​ർ സൊ​സൈ​റ്റി കോ​-ഒാർ​ഡി​നേ​റ്റ​റു​മാ​യ എം. ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജാ​ഥ ലീ​ഡ​ർ ട്രാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ല​യ​ൺ​സ് ക്ല​ബ് കാ​സ​ർ​ഗോ​ഡ് പ്ര​സി​ഡന്‍റുമാ​യ വി. ​വേ​ണു​ഗോ​പാ​ൽ,അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.സ​ബി​ൻ, ​വി.ഗ​ണേ​ശ​ൻ, ​സി. ​എ.പ്ര​ദീ​പ് കു​മാ​ർ, എം. ​വി.പ്ര​ഭാ​ക​ര​ൻ , കെ.അ​രു​ൺ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഗീ​ത യാ​ത്ര ന​യി​ച്ച വി​ഷ്ണു ഭ​ട്ട് വെ​ള്ളി​ക്കോ​ത്തി​നെ​യും ടീ​മി​നെ​യും പോ​ലീ​സ് മേധാവി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജാ​ഥാ മാ​നേ​ജ​ർ കെ. ​ഗി​രീ​ഷ്, ല​യ​ൺ​സ് നേ​താ​ക്ക​ളാ​യ കെ. ​മോ​ഹ​ന​ൻ, കെ. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.