വൈ​എം​സി​എ സം​സ്ഥാ​ന യൂ​ത്ത് ഫെ​സ്റ്റ് സ​മാ​പി​ച്ചു
Saturday, September 14, 2019 1:05 AM IST
കാ​ഞ്ഞി​ര​ടു​ക്കം: വൈ​എം​സി​എ സം​സ്ഥാ​ന യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി​യു​ടെ​യും കാ​ഞ്ഞി​ര​ടു​ക്കം യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന യൂ​ത്ത് ഫെ​സ്റ്റ് മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ട്ടി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ഏ​ഷ്യാ​ഘ​ട​കം അ​ധ്യ​ക്ഷ​ൻ സി​ജോ അ​ന്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​എം​സി​എ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ നി​ഖി​ൽ ദേ​വ​സ്യ, കാ​ഞ്ഞി​ര​ടു​ക്കം യൂ​ണി​വൈ പ്ര​സി​ഡ​ന്‍റ് മ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന യു​വ​ജ​ന​സം​ഗ​മം യൂ​ണി​വൈ ദേ​ശീ​യ ചെ​യ​ർ​പേ​ഴ്സ​ൺ സാ​ന്ദ്ര റോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ തോ​മ​സ് പൈ​നാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ജോ​ൺ, ഉ​ത്ത​ര​മേ​ഖ​ല കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എം.​സി.​ഷി​നോ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് വ​ർ​ക്ക് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സി​ജു പോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോം​സ​ൺ പു​ത്ത​ൻ​കാ​ലാ​യി​ൽ, ഷോ​ബി പാ​റേ​ക്കാ​ട്ടി​ൽ, പി.​എം.​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.