ഒടുവിൽ വെ‍ളിച്ചം വരാൻ വഴി
Tuesday, September 17, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു ചെ​മ്മ​ട്ടം​വ​യ​ൽ ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​ഹു​നി​ല കെ​ട്ടി​ടം പ​ണി​ത​ത്. കെ​ട്ടി​ടംപ​ണി പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഇ​തി​നു​ള്ള ത​ട​സം നീ​ങ്ങി​യ​താ​യാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത‌്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി​യാ​ൽ പ​ണം ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ ക​രാ​റു​കാ​ർ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു​തവ​​ണ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ലി​ഫ‌്റ്റ‌് നി​ർ​മാ​ണം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​വൃ​ത്തി​ക്ക‌് 95 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ‌് ചെ​ല​വു ക​ണ​ക്കാ​ക്കി​യ​ത‌്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. കെ​ട്ടി​ട​ത്തി​ൽ ഒ​പി, ലാ​ബ‌്, കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ കി​ട​ത്തി​ച്ചി​കി​ത്സ​യും കീ​മോ​തെ​റാ​പ്പി​ക്കാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും.

ഒ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ലാ​ബും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക‌് മാ​റു​ന്ന​തോ​ടെ ആ​ശു​പ​ത്രി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​കും. കാ​ൻ​സ​ർ രോ​ഗ​ചി​കി​ത്സ​യ്ക്ക‌് മു​ന്തി​യ പ​രി​ഗ​ണ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ചു​വ​രു​ന്നു​ണ്ട‌്. പെ​യി​ൻ ആ​ൻ​ഡ‌് പാ​ലി​യേ​റ്റീ​വ‌് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക‌് വി​ദൂ​ര ദി​ക്കു​ക​ളി​ൽ​നി​ന്നു​പോ​ലും രോ​ഗി​ക​ൾ എ​ത്തു​ന്നു. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ച​ര​ണം കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​താ​ണ‌് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മേ​ന്മ‌. കെ​ട്ടി​ട സൗ​ക​ര്യം​കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കും.

ആ​ശു​പ​ത്രി​ക്ക‌് അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ നി​ല​യ‌്ക്കാ​ത്ത പ്ര​വാ​ഹ​മാ​ണ‌്. അ​തി​ന​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ഒ​രു​ക്കാ​ൻ സാ​ധി​ക്കും. രോ​ഗി​ക​ളു​ടെ വ​ര​വ​നു​സ​രി​ച്ച‌് സ‌്റ്റാ​ഫ‌് പാ​റ്റേ​ൺ പു​തു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട‌്.

ആ​ധു​നി​ക​വ​ത്ക​രി​ച്ച ആ​ശു​പ​ത്രി​യു​ടെ നി​ല​വാ​ര​മ​നു​സ​രി​ച്ച‌് എ​ല്ലാ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കേ​ണ്ട​തു​ണ്ട‌്. ശു​ചീ​ക​ര​ണ​വും മ​റ്റും കു​റ​ഞ്ഞ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട‌് പൂ​ർ​ത്തി​യാ​ക്കു​ക വി​ഷ​മ​ക​ര​മാ​ണ‌്.

ഒ​പി​യി​ലും കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ട്ടി​യാ​ലേ ഈ ​ആ​തു​രാ​ല​യ​ത്തി​ന്‍റെ നേ​ട്ടം സാ​ധാ​ര​ണ​ക്കാ​ര​ന് പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ക​യു​ള്ളൂ‌.