മു​ള്ളേ​രി​യ​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം താ​ളം​തെ​റ്റു​ന്നു
Wednesday, September 18, 2019 1:27 AM IST
മു​ള്ളേ​രി​യ: മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് മു​ള്ളേ​രി​യ ടൗ​ണി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം താ​ളം​തെ​റ്റു​ന്നു.
ടൗ​ണി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തോ​ടു തു​ട​ക്ക​ത്തി​ൽ സ​ഹ​ക​രി​ച്ച യാ​ത്ര​ക്കാ​ർ അ​ന്ന​ത്തെ പോ​ലീ​സ് സേ​വ​നം മാ​റി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് തോ​ന്നി​യ​തു​പോ​ലെ. ഇ​തോ​ടെ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം മാ​സ​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പാ​ളി.
പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ണം ചെ​ല​വാ​യ​ത് മാ​ത്രം മി​ച്ചം. പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ന്ന മു​ള്ളേ​രി​യ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 2017 ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്.
പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ടൗ​ണി​ന്‍റെ സ​മീ​പ​ത്ത് കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ല​ങ്ങ​ൾ മു​ഴു​വ​ൻ വൃ​ത്തി​യാ​ക്കി സ്ഥ​ലം ഒ​രു​ക്കി. ഓ​രോ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. ടാ​ക്‌​സി സ്റ്റാ​ന്‍ഡുക​ള്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​ത് ന​ട​പ്പി​ലാ​കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സു​കാ​രെ​യും ഏ​ർ​പ്പെ​ടു​ത്തി. പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ തീ​രു​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​യി.
ര​ണ്ടു മാ​സം ക​ഴി​ഞ്ഞു പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ച​തോ​ടെ ഓ​രോ​രു​ത്ത​രാ​യി റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ടു പോ​കാ​ൻ തു​ട​ങ്ങി. ചോ​ദി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഇ​ത് വ​ർ​ധി​ക്കു​ക​യും പ​ഴ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് വീ​ണ്ടും തു​ട​ങ്ങു​ക​യും ചെ​യ്തു.
വീ​തി​കു​റ​ഞ്ഞ മു​ള്ളേ​രി​യ-​ബ​ദി​യ​ടു​ക്ക റോ​ഡ​രി​കി​ലാ​ണ് ഗ​താ​ഗ​ത​പ്ര​ശ്നം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. നോ-​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ളെ പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കി അ​വ​യ്ക്ക് മു​ൻ​പി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.
ഇ​തു​കാ​ര​ണം ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേസ​മ​യം റോ​ഡി​ലൂ​ടെ പോ​കാ​ൻ​ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. റോ​ഡ​രി​കി​ൽ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ നി​ര​നി​ര​യാ​യി നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ട​ക​ളി​ലേ​ക്ക് ക​യ​റാ​ൻ പോ​ലും ക​ഴി​യാ​റി​ല്ല. വാ​ഹ​ന​ങ്ങ​ളെ ചു​റ്റി​ക്ക​റ​ങ്ങി വേ​ണം ക​ട​ക​ളി​ൽ ക​യ​റാ​ൻ.
ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു. ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​യാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.