എ​ന്യൂ​മ​റേ​റ്റ​ര്‍ ഒ​ഴി​വ്
Thursday, September 19, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫി​ഷ​റീ​സ് വ​കു​പ്പി​ല്‍ ജി​ല്ല​യി​ല്‍ മ​റൈ​ന്‍ ഡാ​റ്റാ ക​ള​ക്‌​ഷ​ന്‍, ജു​വനൈ​ല്‍ ഫി​ഷിം​ഗ് സം​ബ​ന്ധി​ച്ച പ​ഠ​നം എ​ന്നി​വ​യു​ടെ സ​ര്‍​വേ​യു​ടെ വി​വ​ര​ണ​ശേ​ഖ​രണ​ത്തി​നാ​യി ഒ​രു പാ​ര്‍​ട്ട് ടൈം ​എ​ന്യൂ​മ​റേ​റ്റ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും. ഫി​ഷ​റീ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ എം​എ​സ്‌​സി മ​റൈ​ന്‍ ബ​യോ​ള​ജി​യോ എം​എ​സ്‌​സി സു​വോ​ള​ജി​യോ എം ​എ​സ്‌​സി അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി​യോ ഉ​ള്ള​വ​ര്‍​ക്കും മു​മ്പ് മ​റൈ​ന്‍ കാ​ച്ച് അ​സ​സ്മെ​ന്‍റ് സ​ര്‍​വേ ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. പ്രാ​യം 21 നും 36 ​നും മ​ധ്യേ.​യാ​ത്രാ​ബ​ത്ത ഉ​ള്‍​പ്പെ​ടെ പ്ര​തി​മാ​സ വേ​ത​നം 25,000 രൂ​പ. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാകണം.