തേ​ർ​ത്ത​ല്ലി​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Thursday, September 19, 2019 1:15 AM IST
തേ​ർ​ത്ത​ല്ലി: അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ക​യാ​ണ് തേ​ർ​ത്ത​ല്ലി ടൗ​ണി​ലെ ന​ട​പ്പാ​ത. പെ​ട്ടെ​ന്ന് ദൃ​ഷ്‌​ടി​യി​ൽ​പ്പെ​ടാ​ത്ത ഈ ​ന​ട​പ്പാ​ത​യി​ലെ കു​ഴി​യി​ൽ വീ​ണ് പ​ല​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്. തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ബ​സ്‌​സ്റ്റോ​പ്പി​ൽ ത​ന്നെ​യാ​ണ് പൂ​ർ​ണ​മാ​യും സ്ലാ​ബ് ഇ​ട്ട് മൂ​ടാ​ത്ത ഈ ​ന​ട​പ്പാ​ത​യു​ള്ള​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​പ്പോ​ൾ തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ഓ​വു​ചാ​ലി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ ചെ​റി​യ ഭാ​ഗ​ത്താ​ണ് സ്ലാ​ബ് ഇ​ടാ​തെ കു​ഴി നി​ല​നി​ൽ​ക്കു​ന്ന​ത്.

ഈ ​കു​ഴി​യി​ൽ വീ​ണ് കാ​ലും കൈ​യും മു​റി​ഞ്ഞ സം​ഭ​വ​മ​ട​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ബ​സ് സ്റ്റോ​പ്പാ​യ​തി​നാ​ൽ പ​ല​രും ബ​സ് വ​രു​ന്പോ​ൾ ഓ​ടി​വ​ന്ന് ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഈ ​കു​ഴി കാ​ണാ​തെ പോ​കും. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ലും ഈ ​കു​ഴി കാ​ണാ​റി​ല്ല. അ​തി​നാ​ലാ​ണ് കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഇ​വി​ടെ സ്ലാ​ബി​ട്ട് മൂ​ടി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.