കെ-​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 23 മു​ത​ല്‍
Thursday, September 19, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ജൂ​ണ്‍ മാ​സ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ​ ജി​ല്ല​യി​ല്‍ കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​വ​ര്‍​ക്ക് യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 23 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ത്തും. ഈ ​മാ​സം 23 ന് ​കാ​റ്റ​ഗ​റി-​ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ​യും കാ​റ്റ​ഗ​റി -ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നുമു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും 24 ന് ​കാ​റ്റ​ഗ​റി-​മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു വ​രെ​യും കാ​റ്റ​ഗ​റി-​നാ​ലി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും ന​ട​ത്തും. അ​ര്‍​ഹ​രാ​യ​വ​ര്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​തി​ന്‍റെ പ​ക​ര്‍​പ്പും ഹാ​ള്‍​ടി​ക്ക​റ്റും ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.