ചിരിയമ്മ ഇനി നിറഞ്ഞു ചിരിക്കും
Saturday, September 21, 2019 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ധു​ര​ങ്കൈ​യി​ലെ ചി​രി അ​മ്മ​യ്ക്ക് ഇ​നി പി​ലാ​ത്ത​റ ഹോ​പ്പി​ലാ​വും ഊ​ണും ഉ​റ​ക്ക​വും. ക​ഴി​ഞ്ഞ​ദി​വ​സം ബീ​റ്റി​നി​ട​യി​ലാ​ണ് മ​ധു​ര​ങ്കൈ​യി​ലെ ഇ​വ​രു​ടെ പ​രി​സ​ര​വാ​സി​ക​ൾ ആ​രു​ടെ​യും പ​രി​ച​ര​ണ​മി​ല്ലാ​തെ ക​ഴി​യു​ന്ന
80 ക​ഴി​ഞ്ഞ പി.​വി. ചി​രി​യു​ടെ ജീ​വി​താ​വ​സ്ഥ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി ബ​ന്ധ​മൊ​ഴി​വാ​ക്കി​യശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ര​ണ്ടുവ​ർ​ഷം മു​മ്പു​വ​രെ അ​യ​ൽവീ​ടു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങി​യി​രു​ന്ന ഇ​വ​ർ ഇ​പ്പോ​ൾ ജേ​്യഷ്ഠ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ പി.​വി. നാ​രാ​യ​ണ​ൻ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ക​ഴി​യു​ന്ന​ത്.
പ്രാ​ഥ​മി​ക​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും മ​റ്റും ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ എ. ​സ​ക്കീ​ന, എം. ​സ​രി​ജ എ​ന്നി​വ​ർ ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​യി​രു​ന്നു.
പി​ലാ​ത്ത​റ ഹോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ച​ന്തേ​ര എ​സ്ഐ വി​പി​ൻ​ച​ന്ദ്ര​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. പ്ര​ദീ​പ​ൻ, സു​രേ​ശ​ൻ കാ​നം എ​ന്നി​വ​രും മ​ധു​ര​ങ്കൈ​യി​ലെ​ത്തി​യി​രു​ന്നു.