സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്പോ​ഴും ദു​രി​ത​മൊ​ടു​ങ്ങാ​തെ ഒ​രു കു​ടും​ബം
Sunday, September 22, 2019 1:21 AM IST
പെ​ര്‍​ള: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ർ​ക്കാ​ർ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്പോ​ഴും ദു​രി​ത​മൊ​ടു​ങ്ങാ​തെ എ​ൻ​മ​ക​ജെ​യി​ലെ സ​ഞ്ജീ​വ​യു​ടെ കു​ടും​ബം.

എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്‍​പത്ത​ടു​ക്ക റ​ഗോ​ച്ചി​യി​ല്‍ പ​ത്തു​വ​ര്‍​ഷം മു​ന്‍​പ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ഈ ​കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. ഒ​രു​വി​ധം ന​ല്ലരീ​തി​യി​ല്‍ ത​ന്നെ വീ​ടി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും സ​ഞ്ജീ​വ​യും അ​മ്മ ചോ​മാ​റു​വും ഭാ​ര്യ ല​ക്ഷ്മി​യും മ​ക​ള്‍ വി​നു​ത​യു​മ​ട​ങ്ങു​ന്ന കു​ടും​ബം താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ല്‍ സ​ഞ്ജീ​വ​യ്ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​ണ് കു​ടും​ബ​ത്തി​ന്‍റെ താ​ളം​തെ​റ്റി​ച്ച​ത്.
സ്വ​ന്തം ചി​കി​ത്സ​യ്ക്കും കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി മാ​റ്റു​ന്ന​തി​നു​മാ​യി ഇ​ട​യ്ക്കി​ടെ കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ഓ​ടു​മെ​ല്ലാം വീ​ടി​നു​ള്ളി​ലേ​ക്കു​ത​ന്നെ ത​ക​ര്‍​ന്നു​വീ​ണു.

അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മാ​ര്‍​ഗ​മൊ​ന്നു​മി​ല്ലാ​തെ ത​ക​ര്‍​ന്നു​വീ​ണ വീ​ടി​നു സ​മീ​പം ടാ​ര്‍​പോ​ളി​ന്‍ ഉ​പ​യോ​ഗി​ച്ചു കു​ടും​ബം കു​ടി​ല്‍ കെ​ട്ടി താ​മ​സം തു​ട​ങ്ങി. അ​സു​ഖം മൂ​ര്‍​ച്ഛി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം സ​ഞ്ജീ​വ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ കു​ടും​ബം അ​നാ​ഥ​മാ​യി. വൃ​ദ്ധ​മാ​താ​വും ഭാ​ര്യ​യും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളും ഇ​പ്പോ​ൾ കി​ട​പ്പാ​ട​വും ഉ​പ​ജീ​വ​ന മാ​ര്‍​ഗ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

സ​ഞ്ജീ​വ ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ അ​പ​ക​ടാ​വ​സ്ഥ പ​ല​ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. വീ​ട് ത​ക​ര്‍​ന്ന​പ്പോ​ൾ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നെ​ങ്കി​ലും ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. മേ​ല്‍​ക്കൂ​ര വീ​ണ്ടും നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഈ ​കു​ടും​ബ​ത്തി​ന് ത​ല​ചാ​യ്ക്കാ​ന്‍ ഒ​രി​ട​മെ​ങ്കി​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും ഉ​ദാ​ര​മ​തി​ക​ളു​ടെ​യും സ​ഹാ​യം കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം.