കാത്തിരുന്നു മടുത്തു; നാട്ടുകാർ തന്നെ കുഴിയടച്ചു
Sunday, September 22, 2019 1:23 AM IST
രാ​ജ​പു​രം: രാ​ജ​പു​രം-​ബ​ളാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലെ കു​ഴി​ക​ള​ട​ക്കാ​ൻ റോ​ഡ് വി​ക​സ​ന​സ​മി​തി​യും നാ​ട്ടു​കാ​രും ഓ​ട്ടോ-ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ഒ​ത്തു​ചേ​ർ​ന്നു. ‌

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നാ​ട്ടു​കാ​ർ ത​ന്നെ കു​ഴി​ക​ള​ട​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന തു​ക​യും നാ​ട്ടു​കാ​രി​ൽ നി​ന്ന് സ്വ​രൂ​പി​ച്ച തു​ക​യും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഇ​തി​നു​ള്ള ചെ​ല​വ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് ന​ന്നാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണ്ണും ക​ല്ലും ഇ​ട്ട് കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​തി​ന് ഏ​ക​ദേ​ശം 50,000 രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 14,500 രൂ​പ പ​ഞ്ചാ​യ​ത്ത് ന​ൽ​കും. ബാ​ക്കി തു​ക വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നു​മാ​യി സ്വ​രൂ​പി​ക്കും. രാ​ജ​പു​രം മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്. ജ​ന​കീ​യ റോ​ഡ് പ​ണി​യി​ൽ അ​മ്പ​തോ​ളം ആ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.