ലൗ ​ജി​ഹാ​ദി​നെ​തി​രേ തെ​രു​വ് നാ​ട​ക​വു​മാ​യി കെ​സി​വൈ​എം
Thursday, October 10, 2019 1:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: ലൗ ​ജി​ഹാ​ദി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ തെ​രു​വു​നാ​ട​ക​വു​മാ​യി കെ​സി​വൈ​എം തോ​മാ​പു​രം യൂ​ണി​റ്റ്. ഡീ​ക്ക​ൻ പ്രി​ൻ​സ് വെ​ട്ടു​കാ​ട്ടി​ലാ​ണ് പ​ത്തു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​നാ​ട​കം ത​യാ​റാ​ക്കി​യ​ത്.

എ​ട്ടു​പേ​രാ​ണ് വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ലൗ ​ജി​ഹാ​ദി​നെ​തി​രെ​യു​ള്ള കാ​ന്പ​യി​ൻ എ​ന്ന നി​ല​യി​ൽ തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഈ ​തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​രു​വു​നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തോ​മാ​പു​ര​ത്തു ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ഷി​ജി​ത്ത് തോ​മ​സ് കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​സു​ധീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, തോ​മ​സ് മ്ലാ​ക്കു​ഴി, അ​ല​ക്സ് വേ​ലം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.