ഗ്യാ​സ് ലോ​റി​യി​ൽ കാ​റി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം
Tuesday, October 15, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ടി​പി റോ​ഡി​ൽ ചി​ത്താ​രി​യി​ൽ ഗ്യാ​സ് കു​റ്റി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ കാ​റി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ബ​ല്ല മാ​പ്പി​ച്ചേ​രി​യി​ലെ ശ​ര​ൺ​ഷ-​ദീ​പ ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള മ​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പാ​ടെ ത​ക​ർ​ന്നു. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ ഇ​ടി​യേ​ൽ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.