വി​ക​ലാം​ഗ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്ക​ണം: ഡി​എ​ഡ​ബ്ല്യു​സി
Thursday, October 17, 2019 1:03 AM IST
ഉ​പ്പ​ള: വി​ക​ലാം​ഗ പെ​ൻ​ഷ​ൻ 1200ൽ ​നി​ന്ന് 5000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ക​ലാം​ഗ​രു​ടെ വ​രു​മാ​ന​പ​രി​ധി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും ഡി​ഫ​റ​ൻ​ഷ്യ​ലി ഏ​ബി​ൾ​ഡ് വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ (ഡി​എ​ഡ​ബ്ല്യു​സി) ജി​ല്ലാ പ്ര​തി​നി​ധി-​രാ​ഷ്ട്രീ​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മ​രി​ക്കെ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, ഹ​ക്കീം കു​ന്നി​ൽ, കെ.​എം. ഷാ​ജി എം​എ​ൽ​എ, സ​ലിം റാ​വു​ത്ത​ർ, ഷം​നാ​ദ് കൂ​ട്ടി​ക്ക​ട, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി. റോ​സി സ്വാ​ഗ​ത​വും ന​ബീ​സ മ​ണി​മു​ണ്ട ന​ന്ദി​യും പ​റ​ഞ്ഞു.