സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത ക്യാ​മ്പ് ന​ട​ത്തി
Thursday, October 17, 2019 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ന​ബാ​ര്‍​ഡി​ന്‍റെ​യും ത​പാ​ല്‍ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ലാ​ച്ചി​ക്ക​ര​യി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത ക്യാ​മ്പ് ജി​ല്ലാ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് വി.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. സൂ​പ്ര​ണ്ട് വി. ​ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​നെ​ക്കു​റി​ച്ചും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജി​ല്ലാ ഐ​പി​പി​ബി​യി​ലെ മി​ഥു​ന്‍ ജ​യ​രാ​ജ് ക്ലാ​സെ​ടു​ത്തു. ത​പാ​ല്‍ വ​കു​പ്പി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് നീ​ലേ​ശ്വ​രം പോ​സ്റ്റ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ഇ​സ്മ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക്യാ​മ്പി​ല്‍ ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത പ​ണ​മി​ട​പാ​ട് ന​ട​ത്തു​ക​യും പു​തി​യ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും ചെ​യ്തു. ഐ​പി​പി​ബി ജി​ല്ലാ മാ​നേ​ജ​ര്‍ ആ​ന​ന്ദ് ന​ന്ദി പ​റ​ഞ്ഞു.