ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് ഒ​ത്തു​ക​ളിയെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി
Thursday, October 17, 2019 1:05 AM IST
കു​മ്പ​ള: പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ന​ട​ത്തി​യ മു​ന്‍​മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ചു. കു​മ്പ​ള​യി​ല്‍ എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എ​ത്ര​യോ കാ​ല​മാ​യി പ​ര​സ്പ​ര ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​ശ്വ​സ്ത​നാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പി​ണ​റാ​യി തൊ​ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി​ക്കെ​തി​രേ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ട് പി. ​ചി​ദം​ബ​ര​ത്തെ പോ​ലു​ള്ള ഉ​ന്ന​ത​നേ​താ​ക്ക​ള്‍ പോ​ലും അ​ഴി​യെ​ണ്ണു​ന്ന കാ​ല​ത്താ​ണ് വ്യ​ക്ത​മാ​യ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടും ഇ​ബ്രാ​ഹിം​കു​ഞ്ഞ് സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.