പ്ര​മീ​ള​യു​ടെ മ​ര​ണം ! പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍
Friday, October 18, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി പു​ഴ​യി​ല്‍ താ​ഴ്ത്തി​യ​താ​യി മൊ​ഴി​ന​ല്‍​കി​യ പ്ര​മീ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഐ​റോ​വ് സ്‌​കാ​ന​റെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം കാ​സ​ര്‍​ഗോ​ഡെ​ത്തി ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യെ​ന്ന് പ​റ​യു​ന്ന തെ​ക്കി​ല്‍​പാ​ല​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ശ​ബ്ദ​ത്തി​ന്‍റെ പ്ര​തി​ധ്വ​നി​യി​ലൂ​ടെ വ​സ്തു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഡൈ​വേ​ഴ്‌​സ് ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് സോ​ണാ​ര്‍ (ഡി​എ​ച്ച്എ​ച്ച്എ​സ്) സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സോ​ണാ​ര്‍ സി​സ്റ്റം വ​ഴി എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ച്ചാ​ല്‍ അ​വി​ടെ മു​ങ്ങി​ത്ത​പ്പാ​നാ​ണ് തീ​രു​മാ​നം. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ പ്ര​മീ​ള(30)​യു​ടെ മൃ​ത​ദേ​ഹം തെ​ക്കി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് ക​ല്ലു​കെ​ട്ടി പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​താ​യാ​ണ് അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് നെ​ടു​പ്പ​ത്തേ​ല്‍ വീ​ട്ടി​ല്‍ സെ​ല്‍​ജോ(34) മൊ​ഴി ന​ല്‍​കി​യ​ത്.

മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ന് ഭാ​ര്യ ത​ട​സ​മാ​ണെ​ന്നു​ക​ണ്ട് പ്ര​മീ​ള​യെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​മീ​ള ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക സ്വീ​പ്പ​റും സെ​ല്‍​ജോ കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍, സി​ഐ​മാ​രാ​യ വി.​വി. മ​നോ​ജ്, അ​ബ്ദു​ൾ റ​ഹീം, എ​സ്‌​ഐ സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.