സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് കാ​ലി​ക്ക​ട​വി​ൽ
Friday, October 18, 2019 1:25 AM IST
പി​ലി​ക്കോ​ട്: കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കേ​ര​ള ടീ​മി​നെ ക​ണ്ടെ​ത്താ​ൻ കാ​ലി​ക്ക​ട​വി​ൽ സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കും.

14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 300ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​ദ്യ​മാ​യാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ റ​ഫ​റി​മാ​ർ നി​യ​ന്ത്രി​ക്കു​ന്ന മ​ത്സ​രം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ബാ​ല​ൻ, പി.​വി. അ​നി​ൽ​കു​മാ​ർ, പി. ​കു​ഞ്ഞി​രാ​മ​ൻ, വി.​പി. രാ​ജീ​വ​ൻ, സി. ​നാ​രാ​യ​ണ​ൻ, ത​മ്പാ​ൻ കീ​നേ​രി, ടി.​വി. കു​മാ​ര​ൻ, വി​ജ​യ​ൻ കാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.