ത​ളി​പ്പ​റ​മ്പ് ഏ​ഴാം മൈ​ലി​ല്‍ നാല് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു
Monday, October 21, 2019 12:51 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ല്‍ ത​ളി​പ്പ​റ​മ്പ് ഏ​ഴാം മൈ​ലി​ല്‍ നാ​ല് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 11.15 നാ​യി​രു​ന്നു അ​പ​ക​ടം.
പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി വ​ണ്ണ​ത്താ​ന്‍ വ​ള​പ്പി​ല്‍ കു​മാ​ര​നാ(61)​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​ല്‍ 13 എ​ജെ 67 സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ കെ​എ​ല്‍ 59 കെ 459 ​ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് സ്‌​കൂ​ട്ട​റി​യേ​യും വ​ലി​ച്ച് 50 മീ​റ്റ​ര്‍ ദൂ​ര​ത്തെ​ത്തി​യാ​ണ് നി​ന്ന​ത്.
ഇ​തി​നി​ടെ ബ​സ് കെ​എ​ല്‍ 58 എ​സ്-19 കാ​റി​നും കെ​എ​ല്‍ 8 ബി​എ​ന്‍ 8726 സ്വി​ഫ്റ്റ് കാ​റി​നും ഇ​ടി​ച്ചു. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ബ​സ് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.