സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ലി​ൽ
Tuesday, October 22, 2019 1:51 AM IST
കാ​സ​ർ​ഗോ​ഡ്: 66-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 14ന് ​ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 13ന് ​വൈ​കു​ന്നേ​രം ചി​റ്റാ​രി​ക്കാ​ലി​ൽ വി​ളം​ബ​ര ജാ​ഥ​യും ന​ട​ക്കും.​ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം 20ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും.

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ താ​ലൂ​ക്ക് ത​ല പ്ര​സം​ഗ-​പ്ര​ബ​ന്ധര​ച​ന ​മ​ത്സ​രവി​ജ​യി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​രം 28ന് ​ജി​ല്ലാ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും.ജി​ല്ലാ​ത​ല ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​ര​ക്ട​ർ എ​ൻ.​പി. പ്രീ​ജി, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ പി. ​അ​ബ്ദു​ൾ അ​സീ​സ്, ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​അ​നി​ൽ​കു​മാ​ർ, സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, കെ. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​രാ​ജ​ഗോ​പാ​ല​ൻ, വി. ​ച​ന്ദ്ര​ൻ, വി.​ടി. തോ​മ​സ്, അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എം. ​ആ​ന​ന്ദ​ൻ, പി.​സി. സ്റ്റീ​ഫ​ൻ, സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ന്ദ്ര​ൻ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ പി. ​ജാ​ന​കി, പി.​കെ. വി​നോ​ദ്കു​മാ​ർ, ബി. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.