സം​സ്ഥാ​ന ക​ലോ​ത്സ​വം: സ്വാ​ഗ​ത​ഗാ​ന ഓ​ഡി​ഷ​ൻ ന​ട​ത്തി
Wednesday, October 23, 2019 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന സ്വാ​ഗ​ത​ഗാ​ന​ത്തി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ എ.​സി. ക​ണ്ണ​ൻ നാ​യ​ർ പാ​ർ​ക്ക് ഹാ​ളി​ൽ ന​ട​ന്ന ഓ​ഡി​ഷ​നി​ൽ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 150 ലേ​റെ സം​ഗീ​താ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.
സി​നി​മ പി​ന്ന​ണി​ഗാ​യ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഗീ​ത അ​ധ്യാ​പ​ക​രാ​യ ടി.​പി. സോ​മ​ശേ​ഖ​ൻ, ഹ​രി​മു​ര​ളി, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി. പ​രി​പാ​ടി​ക്ക് സ്വീ​ക​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​പ​ത്മ​നാ​ഭ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ന്തോ​ഷ് കു​ശാ​ൽ​ന​ഗ​ർ, ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, സി.​വി. ദാ​മോ​ദ​ര​ൻ, ബാ​ല​ൻ ഓ​ളി​യ​ക്കാ​ൽ, അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ മ​ടി​യ​ൻ, പി.​കെ. അ​സീ​സ്, എം.​ടി. രാ​ജീ​വ​ൻ, ഒ. ​രാ​ജേ​ഷ്, എം. ​ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലെ​യ്സ​ൺ ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ദി​നേ​ശ, പി. ​രാ​ജ​ൻ, ഡി​ഡി​ഇ ഓ​ഫീ​സ് പ്ര​തി​നി​ധി വി. ​ഭു​വ​നേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.