ഉത്തരമലബാർ കർഷക പ്രക്ഷോഭം: വെള്ളരിക്കുണ്ട് ഫൊറോന തല തെരുവുയോഗങ്ങൾ സമാപിച്ചു
Monday, November 11, 2019 1:15 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ തെ​രു​വു​യോ​ഗ​ങ്ങ​ളു​ടെ വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന​ത​ല സ​മാ​പ​നം ക​ന​ത്ത​മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കൊ​ന്ന​ക്കാ​ട് നി​ന്ന് ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വ​ർ​ഗീ​സ് ത​ട​ത്തി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ജാ​ഥാ ലീ​ഡ​ർ ജോ​സ​ഫ് പു​ല്ലാ​ട്ടി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലോ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​കാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ല​ക്കൊ​മ്പി​ൽ പ്ര​സം​ഗി​ച്ചു.

പു​ങ്ങം​ചാ​ലി​ൽ അ​ടു​ക്ക​ള​ക്ക​ണ്ടം ഇ​ട​വ​കാ വി​കാ​രി റ​വ. ഫാ​ദ​ർ അ​ലോ​ഷ്യ​സ് പോ​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന്ന​ക്കു​ന്ന് ദേ​വാ​ല​യ പ​രി​സ​ര​ത്തു ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​യ്യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ട​വ​കാ ട്ര​സ്റ്റി. ജോ​സ് പേ​ണ്ടാ​ന​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ ജോ​ർ​ജ് പൊ​രു​ന്നേ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ, എം.​കെ. ഹ​രി​പ്ര​സാ​ദ്, ജോ​ഷ് ജോ ഒ​ഴു​ക​യി​ൽ, ഫാ. ജോസഫ് കുളുത്താപ്പള്ളി, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ൽ അ​ക്സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ​ഫ് പു​ല്ലാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.