ഉ​ദു​മ ഗ​വ. കോ​ള​ജി​ന് അ​നു​വ​ദി​ച്ച​ത് 7.84 കോ​ടി
Monday, November 11, 2019 1:15 AM IST
കാ​സ​ര്‍​ഗോ​ഡ് : ഉ​ദു​മ ഗ​വ. കോ​ള​ജി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച​ത് 7.84 കോ​ടി രൂ​പ. ന​വം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി ക​രാ​ര്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ പ​റ​ഞ്ഞു.
5.77 കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കും 2.87 കോ​ടി രൂ​പ ചെ​ല​വി​ല്‍ ലൈ​ബ്ര​റി​യു​മാ​ണ് നി​ര്‍​മി​ക്കു​ക. 69 ല​ക്ഷം രൂ​പ കോ​ള​ജി​ന്‍റെ മ​റ്റു പ്ര​വൃ​ത്തി​ക​ള്‍​ക്കു​മാ​യി അ​നു​വ​ദി​ച്ചു. നേ​ര​ത്തെ കു​ണി​യ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ഉ​ദു​മ ഗ​വ. കോ​ളേ​ജ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ര​ണ്ടു​മാ​സ​മാ​യി പെ​രി​യാ​ട്ട​ടു​ക്കം പ​ള്ളാ​ര​ത്തെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.