മലയോര പാതകളിൽ മറഞ്ഞിരിപ്പുണ്ട് അപകടം
Monday, November 11, 2019 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കാ​ലം മാ​റി​യി​ട്ടും റോ​ഡി​ലേ​ക്കി​റ​ങ്ങി വ​ള​ർ​ന്ന കാ​ടു​ക​ൾ നീ​ക്കം​ചെ​യ്യാ​ത്ത​തി​നാ​ൽ മ​ല​യോ​ര റോ​ഡു​ക​ൾ അ​പ​ക​ട റോ​ഡു​ക​ളാ​യി മാ​റു​ന്നു. വെ​ള്ള​രി​ക്കു​ണ്ട്-​കൊ​ന്ന​ക്കാ​ട്, വ​ള്ളി​ക്ക​ട​വ്- നാ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ റോ​ഡു​ക​ളി​ൽ ഇ​പ്പോ​ൾ ഭീ​തി​യോ​ടെ യാ​ത്ര​ചെ​യ്യേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.
വാ​ഹ​ന​ങ്ങ​ൾ​ക്ക് ദൂ​ര​ക്കാ​ഴ്ച മ​റ​യ്ക്കും വി​ധം വ​ള​വു​ക​ളി​ലും മ​റ്റും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന കു​റ്റി​ക്കാ​ടു​ക​ൾ നീ​ക്കം​ചെ​യ്യാ​ത്ത​തു മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ന​ൽ​കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്കാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം യാ​ത്ര​ക​ൾ ദുഃ​സ്വ​പ്ന​മാ​യി​രി​ക്കു​ന്ന​ത്.
ഇ​ഴ​ജ​ന്തു​ക്ക​ളും ചെ​റു​മൃ​ഗ​ങ്ങ​ളും പ​തി​യി​രി​ക്കു​ന്ന പൊ​ന്ത​ക്കാ​ടു​ക​ൾ വൃ​ത്തി​യാ​ക്കി ജ​ന​ജീ​വി​തം സു​ഖ​ക​ര​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഒ​രു വാ​ഹ​നം കാ​ട്ടി​ലേ​ക്കു ക​യ​റി​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.
മു​ന്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​റു​ണ്ടാ​യി​രു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി റോ​ഡു​ക​ൾ നി​ർ​മി​ക്കു​മ്പോ​ൾ യ​ഥാ​സ​മ​യം അ​ത് സം​ര​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.