തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ശി​ൽ​പ്പ​ശാ​ല​ നടത്തി
Monday, November 11, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലേ​ബ​ര്‍ ആ​ന്‍​ഡ് എം​പ്ലോ​യ്‌​മെ​ന്‍റ് ഷോ​പ്പ് ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഷോ​പ്പ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍ നി​ര്‍​വ​ഹി​ച്ചു.
തൊ​ഴി​ല്‍​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​റി​വ് സ്വാ​യ​ത്ത​മാ​ക്കേ​ണ്ട​ത് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് സ്പീ​ഡ് വേ ​ഇ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കി​ല സീ​നി​യ​ര്‍ ഫെ​ല്ലോ ജെ.​എ​സ്. കി​ര​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ​യാ​വ​ത​ര​ണം പി.​സി. വി​ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി. ​അ​ബ്ദു​ൾ സ​ലാം, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ എം. ​കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.