ഇ​ന്ന് ഭീ​മ​ൻ പ​ട്ട​മു​യ​രും
Sunday, November 17, 2019 2:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ ഇ​ന്നു വൈ​കു​ന്നേ​രം മൂന്നിന് ​ഭീ​മ​ൻ പ​ട്ട​മു​യ​രും. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​മു​ഖ ശി​ൽ​പ്പി​ക​ളും ചി​ത്ര​കാ​ര​ന്മാ​രും ചേ​ർ​ന്നു കൂ​റ്റ​ൻ മ​ണ​ൽ​ശി​ൽ​പ്പം നി​ർ​മി​ക്കും.

പ​ള​ളി​ക്ക​ര ഗു​രു വാ​ദ്യ​സം​ഘ​ത്തി​ന്‍റെ ശി​ങ്കാ​രി​മേ​ളം, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് വ​ജ്ര ജൂ​ബി​ലി പു​ര​സ്കാ​രം നേ​ടി​യ ക​ലാ​കാ​ര​ന്മാ​രു​ടെ നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​കു​ന്നേ​രം നാലിന് ​സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ, ഡി​ജി​ഇ കെ. ​ജീ​വ​ൻ ബാ​ബു, ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ത് ബാ​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.