സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ്
Sunday, November 17, 2019 2:33 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഒ​രു​ക്കും. ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​ക​വും കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റ​വും ചേ​ർ​ന്നാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. അ​ഞ്ച് ആം​ബു​ല​ൻ​സു​ക​ളാ​ണ് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി വി​വി​ധ വേ​ദി​ക​ൾ​ക്ക​രി​കി​ൽ നി​ർ​ത്തി​യി​ടു​ക. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ‌് ക​ലോ​ത്സ​വ​ദി​ന​ങ്ങ​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തു​ക. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ‌് സൗ​ജ​ന്യ ആം​ബു​ല​ൻ​സ‌് സ​ർ​വീ​സ‌് ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത‌്. യോ​ഗ​ത്തി​ൽ പ്ര​സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ഇ.​വി. ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​നീ​ർ ചെ​മ്മ​നാ​ട്, സെ​ക്ര​ട്ട​റി സാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​കു​ലാ​ന​ന്ദ​ൻ മോ​നാ​ച്ച, താ​യ​ന്നൂ​ർ ബാ​ബു​രാ​ജ്, പ്ര​സ് ഫോ​റം ഭാ​ര​വാ​ഹി​ക‌​ളാ​യ ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, പി. ​പ്ര​വീ​ൺ​കു​മാ​ർ, ബാ​ബു കോ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.