സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി
Monday, November 18, 2019 2:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്- പാ​ണ​ത്തൂ​ർ ഹൈ​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മ്പോ​ക്ക്, ക​യ്യേ​റ്റ​ഭൂ​മി എ​ന്നി​വ ക​ണ്ടെ​ത്തി റോ​ഡി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി അ​തി​ർ​ത്തി തി​രി​ച്ചു അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ഡി​സം​ബ​റി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു വി​ളി​ച്ചു​ചേ​ർ​ത്ത ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ള്ള ഭൂ​മി​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​റ​പ്പു​ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ളും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റ​വ​ന്യൂ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ് സ​ബ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ. സു​നി​ൽ, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദാ​മോ​ദ​ര​ൻ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മോ​ഹ​ന​ൻ, കോ​ടോം- ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.