ചി​റ്റാ​രി​ക്കാ​ൽ ശ്രീ​കൃ​ഷ്ണ ക​ള​രി​സം​ഘം ജേ​താ​ക്ക​ൾ
Monday, November 18, 2019 2:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: 16-ാമ​ത് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചി​റ്റാ​രി​ക്കാ​ൽ ശ്രീ​കൃ​ഷ്ണ ക​ള​രി​സം​ഘം 71 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ന്മാ​രാ​യി. യു​വ ഭാ​ര​ത് ക​ള​രി​സം​ഘം ര​ണ്ടാം സ്ഥാ​ന​വും ച​ന്തു ക​ള​രി സം​ഘം ചീ​മേ​നി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഹ​നീ​ഫ ഗു​രു​ക്ക​ൾ, പി.​ആ​ർ. ശ​ശി ഗു​രു​ക്ക​ൾ, ഇ.​കെ. സു​നീ​ഷ് ഗു​രു​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കെ. ​രാ​ജേ​ഷ് ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ൻ എ​സ്ഐ കെ.​പി. വി​നോ​ദ്കു​മാ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ.​കെ. സു​ധീ​ഷ്, എം. ​ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.