വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ത്യ​യി​ലാ​ദ്യം ദൃ​ശ്യ​മാ​വു​ക ചെ​റു​വ​ത്തൂ​രി​ല്‍
Tuesday, November 19, 2019 1:14 AM IST
കാ​സ​ർ​ഗോ​ഡ്: വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മെ​ന്ന ആ​കാ​ശ​വി​സ്മ​യ​ത്തി​ന് സാ​ക്ഷി​ക​ളാ​വാ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന് അ​പൂ​ര്‍​വ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.
ഡി​സം​ബ​ര്‍ 26ന് ​സം​ഭ​വി​ക്കു​ന്ന ഗ്ര​ഹ​ണം ഏ​റ്റ​വും വ്യ​ക്ത​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ചെ​റു​വ​ത്തൂ​ര്‍ ആ​ണ്.
ഇ​ന്ത്യ​യി​ല്‍ ആ​ദ്യം ഗ്രഹണം ദൃ​ശ്യ​മാ​കു​ന്ന പ്ര​ദേ​ശ​മാ​യ ചെ​റു​വ​ത്തൂ​രി​ലെ കാ​ട​ങ്കോ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
രാ​വി​ലെ 8.04ന് ​ആ​രം​ഭി​ക്കു​ന്ന ഭാ​ഗി​ക ഗ്ര​ഹ​ണം 9.25ന് ​പൂ​ര്‍​ണ​ത​യി​ലെ​ത്തും. മൂ​ന്ന് മി​നി​റ്റ് 12 സെ​ക്ക​ൻ​ഡ് വ​രെ തു​ട​രു​ന്ന പൂ​ര്‍​ണ വ​ല​യ ഗ്ര​ഹ​ണം 11.04ന് ​അ​വ​സാ​നി​ക്കും. മം​ഗ​ലാ​പു​രം മു​ത​ല്‍ ബേ​പ്പൂ​ര്‍ വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ ഭാ​ഗി​ക​മാ​യി ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വും.
ഖ​ത്ത​ര്‍, യു​എ​ഇ, ഒ​മാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ആ​രം​ഭി​ക്കു​ന്ന ഗ്ര​ഹ​ണം ഇ​ന്ത്യ​യി​ല്‍ ആ​ദ്യം ദൃ​ശ്യ​മാ​വു​ക ചെ​റു​വ​ത്തൂ​രി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​ദേ​ശ​ത്തി​ന്‍റെ ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​തേ്യകതക​ളാ​ല്‍ വ​ള​രെ വ്യ​ക്ത​മാ​യി ഗ്ര​ഹ​ണം ഇ​വി​ടെനി​ന്ന് കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും വ​ല​യ ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​ത്തി​ന് സാ​ങ്കേ​തി​ക സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടു​ള്ള സ്‌​പേ​സ് ഇ​ന്ത്യ സി​എം​ഡി സ​ച്ചി​ന്‍ ബാം​ബ പ​റ​ഞ്ഞു.
ജ്യോ​തി​ശാ​സ്ത്ര മേ​ഖ​ല​യെ കു​റി​ച്ചു ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ളെക്കുറി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ആ​സ്‌​ട്രോ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യു​മാ​ണ് സ​ച്ചി​ന്‍ ബാം​ബ. ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ മാ​ത​മം​ഗ​ലം, പ​ന്നി​യൂ​ര്‍, പേ​രാ​വൂ​ര്‍, മീ​ന​ങ്ങാ​ടി, ചു​ള്ളി​യോ​ട് എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദൃ​ശ്യ​മാ​കു​ന്ന ഗ്ര​ഹ​ണം ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും ശ്രീ​ല​ങ്ക, മ​ലേ​ഷ്യ, സി​ങ്ക​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​വും.